ബദിയടുക്ക:(www.evisionnews.in) കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ മൗനം അവലംബിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് എംഎല്‍എമാര്‍ തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിനുവേണ്ടി ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ മൂലം കെടുതി അനുഭവിക്കുന്ന കാസര്‍കോട് ജനതയ്ക്ക് മനുഷ്യവകാശ കമ്മീഷന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനുവദിക്കപ്പെട്ടത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാറുകള്‍ തയ്യാറായില്ല,ശ്രീകാന്ത് കുറ്റപ്പെടുത്തി. യോഗത്തില്‍ ബിജെപി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.നാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്രഭണ്ഡാരി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, സംസ്ഥാന കൗണ്‍സില്‍ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ല വൈസ്.പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, ജില്ല സെക്രട്ടറി രത്‌നാവതി, യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സുമിത്ത് രാജ്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അവിനാഷ് റൈ, ഡി.ശങ്കര എന്നിവര്‍ സംസാരിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം സെക്രട്ടറി ഹരീഷ് നാരംപാടി സ്വാഗതവും ചന്ദ്രറായ് വെള്ളൂര്‍ നന്ദിയും പറഞ്ഞു.
keywords-badiyadukka-bjp-k sreekanth-medical college-kasaragod
keywords-badiyadukka-bjp-k sreekanth-medical college-kasaragod
Post a Comment
0 Comments