Type Here to Get Search Results !

Bottom Ad

സുല്‍ഫുഖാര്‍ യുവജന സംഘം കന്യപ്പാടി 'റഹ്മ-2017': ലോഗോ പ്രകാശനം ചെയ്തു


കന്യപ്പാടി:(www.evisionnews.in)കന്യപ്പാടി സുല്‍ഫുഖാര്‍ യുവജന സംഘത്തിന്റ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഏപ്രില്‍ 16,17,18 തിയ്യതികളിലായി നടക്കുന്ന  'റഹ്മ-2017' പരിപാടിയുടെ  ലോഗോ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സംഘടന പ്രസിഡന്റ് റഹീം ബദ്‌രിയയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.ഏപ്രില്‍ 16  ന് ഇഖ്‌വാന്‍ ശാദുലിയ്യ ബുര്‍ദ ഫൗണ്‍ഡേഷന്റെ ബുര്‍ദ മജ്‌ലിസ്, ഏപ്രില്‍ 17  ന് ഉസ്താദ് അഷ്‌റഫ് അഷ്‌റഫി പന്താവൂരിന്റെ പ്രഭാഷണവും ഉണ്ടാകും. സമാപന ദിവസമായ ഏപ്രില്‍ 18ന് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തും. സൈനുദ്ധീന്‍ അല്‍ ബുഖാരി ലക്ഷദീപ് കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. അതേ വിവസം തന്ന്നെ  നിര്‍ധനയായ ഒരു പെണ്‍കുട്ടിക്ക് കല്യാണത്തിന് ആവശ്യമായ 10 പവണ്‍ സ്വര്‍ണവും കൈമാറും.



keywords-sulfugar-yuvajanan sangam-rahma-logo inaugartion

Post a Comment

0 Comments

Top Post Ad

Below Post Ad