കാസർകോട്:(www.evisionnews.in) മാപ്പിള കലാ അക്കാദമി ഇശൽ കൂട്ടം ജില്ലാ കമ്മിറ്റി നിലവിൽ വന്നു.സഫ്‌വാൻ ചെടേക്കാലിനെ പ്രസിഡന്റായും ഷാനിഫ് നെല്ലിക്കട്ടയെ ജന.സെക്രട്ടറിയായും അറഫാത്ത് കൊവ്വലിനെ ഓർഗനൈസിംഗ് സെക്രട്ടറിയായും അജ്മൽ മിർഷാനെ, ട്രഷററായും ടി.ഉബൈദ് സാംസ്കാരിക കേന്ദ്രത്തിൽ നടന്ന ഇശൽ കൂട്ടം ജില്ലാ സംഗമത്തിൽ തെരെഞ്ഞെടുത്തു. മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാർ യോഗം ഉദ്ഘാടനം ചെയ്തു.ഇശൽ കൂട്ടം സംസ്ഥാന ട്രഷർ മുർഷിദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റർ തൃക്കരിപ്പൂർ, ജന.സെക്രട്ടറി എം.എ നജീബ്, ഓർഗ്ഗനൈസിംഗ് സെക്രട്ടറി റൗഫ് ബാവിക്കര, ട്രഷർ സി.എ അഹ്മദ് കബീർ ചെർക്കള, ഷരീഫ് കാപ്പിൽ, അബ്ദുല്ല പടന്ന എന്നിവർ സംബന്ധിച്ചു.
മറ്റു ഭാരവാഹികൾ:
മുനവ്വർ സാഹിദ്, ഖാലിദ് ഷാൻ, മഹ്‌റൂഫ് ഉളിയത്തട്ക്ക (വൈ.പ്രസിഡന്റ്)
ജാഫർ കൊവ്വൽ, ഉവൈസ് പി.വി, ഷാനവാസ് (സെക്രട്ടറി)
Post a Comment
0 Comments