കാസര്‍കോട് (www.evisionnews.in): മനുഷ്യന്‍ ആര്‍ജിച്ചെടുത്ത ധാര്‍മിക മൂല്യങ്ങളും മാനവീക സംസ്‌കാരവും വസിക്കുന്ന കാലഘട്ടവും ഗുരുതരമായ അപകടാവസ്ഥയിലാണെന്ന് ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ ചെയര്‍മാന്‍ ഖുത്ബുസമാന്‍ യൂസുഫ് സുല്‍ത്താന്‍ ശാഹ്ഖാദിരി ചിശ്തി. ഖുത്ബുസമാന്‍ കാലഘട്ടത്തിന്റെ മുഹിയിദ്ദീന്‍ എന്ന പ്രമേയത്തില്‍ ഗൗസിയ സുന്നി ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ കുതിച്ചു കയറ്റവും സാമ്പത്തിക അവബോധവും ലോകത്തെ മുന്നോട്ട് നയിക്കേണ്ടതിനു പകരം അത്യന്തം സ്വാര്‍ത്ഥത നിറഞ വിവിധ അസമത്വത്തിന്റെ കോളനികളായി ലോകത്തെ പകുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളും ടെക്‌നോളജിയും ഉപയോഗിക്കുന്നിടത്ത് നാം വികസിത ലോകത്തോടപ്പം ആണെന്നഭിമാനിക്കുമ്പോള്‍ തന്നെ നമ്മുടെ ലോക യുവത തികഞ്ഞ ആശയദാരിദ്രത്തിലും കൃത്രിമ ലോകത്തിന്റെ സൃഷ്ടിപ്പിലുമാണ് -അദ്ദേഹം അഭിപ്രായപ്പെട്ടു
ഖുത്ബുസമാന്റെ ഖലീഫ സയ്യിദ് പൂക്കോയ തങ്ങള്‍ ഇയ്യാട് അധ്യക്ഷത വഹിച്ചു. അബ്ബാസ് ഫൈസി വഴിക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഗൗസിയ്യ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് അബ്ദുല്‍ റഹീം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇസ്മായില്‍ മുസ്ലിയാര്‍, ഹുസൈന്‍ അല്‍ഖാസിമി കൊടുവള്ളി, കൊടുവള്ളി അബ്ദുല്‍ ഖാദര്‍, ഹുസൈന്‍ കോയ തങ്ങള്‍ തിരുവനന്തപുരം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഇയ്യാട്, ഡോ. അബ്ദുല്‍ ഹക്കീം തങ്ങള്‍ ലക്ഷദ്വീപ്, മുഹ്യുദ്ദീന്‍ ബാഖവി ആലുവ, അബ്ദുല്‍ റസാഖ് സഖാഫി മംഗലാപുരം, അബൂബക്കര്‍ സഅദി മക്ക, അബ്ദുല്‍ മജീദ് ഹുദവി മലപ്പുറം, അബ്ദുല്‍ റഹ്മാന്‍ ബാവ പുനെ, ഹംസ ഫൈസി തലപ്പാടി, അബ്ദുല്‍ ജബ്ബാര്‍ ജീലാണി എറണാക്കുളം, ഹാഷിം മന്നാനി തിരുവനന്തപുരം, മുസ്തഫ മന്നാനി മഞ്ചേരി സംബന്ധിച്ചു.
ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ കുതിച്ചു കയറ്റവും സാമ്പത്തിക അവബോധവും ലോകത്തെ മുന്നോട്ട് നയിക്കേണ്ടതിനു പകരം അത്യന്തം സ്വാര്‍ത്ഥത നിറഞ വിവിധ അസമത്വത്തിന്റെ കോളനികളായി ലോകത്തെ പകുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളും ടെക്‌നോളജിയും ഉപയോഗിക്കുന്നിടത്ത് നാം വികസിത ലോകത്തോടപ്പം ആണെന്നഭിമാനിക്കുമ്പോള്‍ തന്നെ നമ്മുടെ ലോക യുവത തികഞ്ഞ ആശയദാരിദ്രത്തിലും കൃത്രിമ ലോകത്തിന്റെ സൃഷ്ടിപ്പിലുമാണ് -അദ്ദേഹം അഭിപ്രായപ്പെട്ടു
നാലാം മൈലില്‍ നിന്ന് വൈകിട്ട് ഏഴ് മണിയോടെ അഞ്ച് വെള്ളക്കുതിരകളുടെ അകമ്പടിയോടെയാണ് ഖുത്ബുസ്സമാനെ സമ്മേളന നഗരിയിലേക്ക് സംഘാടകര്‍ ആനയിച്ചത്. ഖുത്ബുസ്സമാനെ ഒരുനോക്ക് കാണാന്‍ റോഡിന്റെ ഇരുവശത്തും ആയിരങ്ങളാണ് തടിച്ചുകൂടിയത്.
Post a Comment
0 Comments