കാഞ്ഞങ്ങാട് (www.evisionnews.in): ബസ് യാത്രക്കാരിയായ വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല കാണാതായി. കാലിച്ചാംപൊതിയിലെ മുത്താണിയമ്മയുടെ (60) കഴുത്തില്‍ നിന്നാണ് രണ്ടരപവന്‍ തൂക്കംവരുന്ന താലിമാല കാണാതായത്. കാലിച്ചാംപൊതി- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നളന്ദ ബസില്‍ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന മുത്താണി കാഞ്ഞങ്ങാട് ബസ്റ്റാന്റില്‍ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. പാണത്തൂര്‍ മഞ്ഞടുക്കം തുളൂര്‍വനത്ത് തെയ്യം ഉത്സവം കാണാന്‍ പുറപ്പെട്ടതായിരുന്നു ഇവര്‍. ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
keywords:kasaragod-kanhangad-housewife-gold-chain-missing
Post a Comment
0 Comments