കാസർകോട്:(www.evisionnews.in)ഇടതു പക്ഷത്തിന്റെ ആജ്ഞാനുവർത്തി കളായി, എംഎസ്എഫ് പ്രവർത്തകരെ തല്ലി ചതക്കാനാണ് പോലീസിന്റെ ശ്രമമെങ്കിൽ കാഴ്‌ചക്കാരായി നോക്കി നിൽക്കില്ലന്ന് കാസർകോട് മുൻസിപ്പൽ എംഎസ്എഫ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.ഗവ കോളേജ് വിഷയത്തിൽ ഏകപക്ഷീയമായായിരുന്നു പോലീസ് ഇടപെട്ടത്.തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത നിരപരാധികളായ പ്രവർത്തകരെ കാണാൻ സ്റ്റേഷനിലെത്തിയ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടിയേയും മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോടിനേയും വിദ്യാർത്ഥികളെയും അകാരണമായി പോലീസ് മർദ്ദിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആരുടെ നിർദേശപ്രകാരമാണ് നരനായാട്ട് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കണം.വിദ്യാർത്ഥി നേതാക്കളുടെ മണിപേഴ്‌സും മൊബൈലും പിടിച്ചുവാങ്ങി പണം അപഹരിച്ച സംഭവം കേരളാ പൊലീസിന് തന്നെ അപമാനകരമാണ്.കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരമുറയുമായി എംഎസ്എഫ് രംഗത്തിറങ്ങുമെന്ന് മുൻസിപ്പൽ പ്രസിഡന്റ റഫീഖ് വിദ്യാനഗർ ജനറൽ സെക്രട്ടറി ഖലീൽ അബൂബക്കർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
keywords-msf-statement-kasaragod police station
keywords-msf-statement-kasaragod police station
Post a Comment
0 Comments