കാസർകോട്:(www.evisionnews.in) എം.എസ്.എഫ് പ്രവർത്തകരെയും, നേതാക്കളെയും ഫെബ്രുവരി 28ന് കാസർകോട് പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ ഇടപെടലുകൾ നടത്തിയ എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുൾ റഹ്മാനെ നിരന്തരമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്ത് അപമാനിക്കുന്നവർ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണ മെന്നാവശ്യപ്പെട്ടും, എ.അബ്ദുൾ റഹ്മാന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, എം.എസ്.എഫ് വിദ്യാർത്ഥികളെയും, നേതാക്കളെയും തല്ലിച്ചതച്ച സി.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നാളെ ( 8. 3. 2017 ബുധൻ)കാസർകോട് നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കാൻ എസ്.ടി.യു ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.കാസർകോട് നഗരത്തിലും,പരിസര പ്രദേശങ്ങളിലും ഒളിഞ്ഞും, തെളിഞ്ഞും പ്രവർത്തിച്ച് വരുന്ന ചില ബ്ലാക്ക് മെയിൽ സംഘങ്ങളും, കടലാസ് സംഘടനകളും, കൂലിയെഴുത്തുകാരുമാണ് ഇത്തരം പ്രചരണങ്ങൾക്കും, വ്യക്തിഹത്യക്കും നേതൃത്വം നൽകുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രതിഷേധറാലി വൈകുന്നേരം 4 മണിക്ക് ഫിർദൗസ് ബസാറിൽ നിന്ന് ആരംഭിച്ച് പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.
മുണ്ടക്കൈ, ഖാദർ മൊഗ്രാൽ, മജീദ് മലബാരി, എ.ജി അമീർ ഹാജി, മൊയ്തു പള്ളത്തടുക്ക, ഇബ്രാഹിം മണിയനൊടി തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അബ്ദുൾ റഹ്മാൻ ബന്തിയോട് സ്വാഗതം പറഞ്ഞു.അബ്ദുൾ റഹ്മാൻ മേസ്ത്രി, അഷ്റഫ് എടനീർ, ഷരീഫ് കൊടവഞ്ചി, കുഞ്ഞഹമ്മദ് കല്ലൂരാവി,മുത്തലിബ് പാറക്കെട്ട, എം.എ മക്കാർ മാസ്റ്റർ, ബി.പി മുഹമ്മദ്, ഇബ്രാഹിം പറമ്പത്ത്, ശംസുദ്ധീൻ ആയിറ്റി, മുംതാസ് സമീറ, ആയിഷത്ത് താഹിറ, സുബൈർ മാര, പി.ഐ.എ ലത്തീഫ് ,ആമു തായൽ, എൽ.കെ ഇബ്രാഹിം, അഹ്മദ് കപ്പണക്കൽ, ഖലീൽ പടിഞ്ഞാർ, യു.എ അലി, യൂനുസ് വടകര മുക്ക്, ഷുക്കൂർ ചെർക്കളം, എൻ.എം ഷാഫി, പി.എം ഹസൈനാർ, സഹീദ് എസ്.എ, കരീം കുശാൽനഗർ, ഹമീദ് ബെദിര, മാഹിൻ മുണ്ടക്കൈ, ഖാദർ മൊഗ്രാൽ, മജീദ് മലബാരി, എ.ജി അമീർ ഹാജി, മൊയ്തു പള്ളത്തടുക്ക, ഇബ്രാഹിം മണിയനൊടി തുടങ്ങിയവർ പ്രസംഗിച്ചു.
keywords-a abdul rahman-stu-kasaragod-protest
keywords-a abdul rahman-stu-kasaragod-protest
Post a Comment
0 Comments