Type Here to Get Search Results !

Bottom Ad

ബജറ്റ് ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കും : കെ.പി.സതീഷ് ചന്ദ്രൻ

കാസര്‍കോട് : (www.evisionnews.in)ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കുന്ന  നിരവധി പദ്ധതികള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് കാസര്‍കോട് ജില്ലയ്ക്ക് മികച്ച പരിഗണനയാണ് സംസ്ഥാന ബജറ്റ് നല്‍കിയിയിട്ടുള്ളതെന്ന് സി.പി.ഐ(എം)  ജില്ലാ  സെക്രട്ടറി  കെ.പി.സതീഷ്ചന്ദ്രന്‍  പറഞ്ഞു. ജില്ലയെ സമഗ്രമായി കണ്ട്‌കൊണ്ടുള്ള ബജറ്റ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എല്ലാ കാലത്തും കാസര്‍ കോട്   ജില്ലയോട് സ്വീകരിച്ച അനുകൂല സമീപനത്തിന്റെ തുടര്‍ച്ചയാണ്.തിരദേശ,മലയോരഹൈവേകള്‍,ഐടി പാര്‍ക്ക് എന്നിവയ്ക്ക് നീക്കിവെച്ച തുക ജില്ലയ്ക്ക് കൂടി പ്രയോജനപ്പെടും.എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വസത്തിന്(10കോടി), മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ ഭവനം (1 കോടി), യക്ഷഗാന അക്കാദമി(20 ലക്ഷം), തുളുകൊങ്ങിണി അക്കാദമി (10 ലക്ഷം വീതം) 11 സ്‌കൂളുകളുടെ പശ്ചാത്തല വികസനം,കാഞ്ഞങ്ങാട് ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരകം(50 ലക്ഷം),കയ്യൂര്‍ കാര്‍ഷിക മ്യൂസിയം ( 50ലക്ഷം), കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്‌ളൈ ഓവര്‍ (50കോടി), നീലേശ്വരം രാജറോഡ് വികസനവും,കച്ചേരിക്കടവ് പാലവും(60 കോടി), കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ഐടിഐ, മേല്‍പറമ്പില്‍ പോലീസ് സ്റ്റേഷന്‍ എന്നിവ ജില്ലയ്ക്ക് ലഭിച്ച പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ്.ബജറ്റിലെ നിർദ്ദേശങ്ങൾ ജില്ലയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്നും കെ.പി.സതീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു .





keywords-budjut-statement-kp satheesh chandran

Post a Comment

0 Comments

Top Post Ad

Below Post Ad