കാസര്‍കോട് :മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുസ് ലിം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി മുനിസിപ്പല്‍ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിക്ക് മാര്‍ക്കറ്റ് റോഡിലുള്ള മുനിസിപ്പല്‍ ലീഗ് ഹൗസില്‍ സംഗമം നടത്തും. ചടങ്ങില്‍ മുസ് ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളെ ആദരിക്കും. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ കര്‍ഷക സംഘം പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് ബെദിര അറിയിച്ചു.
keywords-muslim legue-kasaragod-member smeet
Post a Comment
0 Comments