നീലേശ്വരം (www.evisionnews.in): തേങ്ങ പറിക്കുന്നതിനിടെ തെങ്ങോല വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് തെങ്ങ് കയറ്റതൊഴിലാളി തെറിച്ചുവീണു. ഗുരുതരാവസ്ഥയിലായ തൊഴിലാളിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തൈക്കടപ്പുറത്തെ അനന്തന്റെ പറമ്പില്‍ തേങ്ങപറിക്കുകയായിരുന്ന പരപ്പ പുലിയംകുളത്തെ കാവിരിയുടെ മകന്‍ ബാലകൃഷ്ണനാ(40)ണ് ഷോക്കേറ്റ് താഴെ വീണ് ഗുരുതരമായി പരിക്കേറ്റത്.
തേങ്ങകള്‍ കൊത്തി താഴെയിട്ടശേഷം വൈദ്യുത കമ്പിയില്‍ സ്പര്‍ശിച്ച് നിന്ന പച്ചയോല കൊത്തുമ്പോഴാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ബാലകൃഷ്ണനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്‍ നട്ടെല്ലിന് പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ സംശയം പ്രകടപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ബാലകൃഷ്ണനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
keywords:kasaragod-nileshwaram-youth-electric-shock-fell-down-from-coconut-tree
Post a Comment
0 Comments