ബദിയടുക്ക (www.evisionnews.in): പനിയെ തുടര്‍ന്ന് ബദിയടുക്ക സ്വദേശി മരിച്ചു. ബദിയടുക്കക്ക് സമീപം ഗോളിയടുക്കയിലെ പി.എം. മുഹമ്മദ് ഷരീഫ്(37)ആണ് മരിച്ചത്. 15 വര്‍ഷത്തോളമായി മുംബൈയില്‍ കാന്റീന്‍ നടത്തി വരികയായിരുന്നു.
രണ്ടാഴ്ച മുമ്പ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പ് നാട്ടിലെത്തിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. ഹംസ ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: സയാര്‍ ഹനീഫ്, സനീഫ്, സല്‍മാന്‍ ഫാരിസ്. സഹോദരങ്ങള്‍: ഇബ്രാഹിം മുസ്ലിയാര്‍, കരീം.
keywords:kasaragod-badiyadukka-youth-death-because-of-fever
Post a Comment
0 Comments