കാസര്‍കോട് (www.evisionnews.in): മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍ തെരുവത്ത് സ്‌പോര്‍ട്ടിങ്ങിനെ 59 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത ഇഖ്‌വാന്‍സ് 39 ഓവറില്‍ 9 വിക്കറ്റു നഷ്ടത്തില്‍ 208 റണ്‍സെടുത്തു. തബ്ഷീര്‍ 51ഉം ഷമീം 49ഉം റണ്‍സെടുത്തു മികവു കാട്ടിയപ്പോള്‍ തെരുവത്തിന്റെ ഷബീര്‍ ബഷീര്‍ 4ഉം ഹഫീസ് 2ഉം വിക്കറ്റുകള്‍ നേടി ബൗളിങ്ങില്‍ മികവുകാട്ടി. മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ചവെച്ച ഇഖ്‌വാന്‍സിന്റെ കമാലിന് എ.കെ ബാങ്കോടിയന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടി. ഇഖ്‌വാന്‍സ് അടുക്കത്ത്ബയല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സമ്മാനിച്ചു.
Post a Comment
0 Comments