Type Here to Get Search Results !

Bottom Ad

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാത്തവര്‍ അംഗത്വം പുതുക്കേണ്ടതില്ലെന്ന് സി.പി.എം


തിരുവനന്തപുരം (www.evisionnews.in): പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാത്ത അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കിക്കൊടുക്കേണ്ടതില്ലെന്ന് സി.പി.എം കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. 31ന് അവസാനിക്കുന്ന അംഗത്വ പരിശോധനയില്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ ആരംഭിച്ചു. ഇങ്ങനെ വിലയിരുത്തുന്ന അംഗത്തെ വിളിച്ചുവരുത്തി വിശദീകരണംകൂടി കേട്ടശേഷം അംഗത്വം ആവശ്യമെങ്കില്‍ മാത്രം പുതുക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.

നിഷ്‌ക്രിയ അംഗങ്ങള്‍ കൂടുന്നത് കണക്കിലെടുത്താണു നടപടി. ലെവി അടച്ചു പാര്‍ട്ടി അംഗത്വം പേരിനു മാത്രം നിലനിര്‍ത്തുന്നവരുണ്ട്. പുതുക്കല്‍ സമയത്തു കൃത്യമായി അംഗത്വം പുതുക്കുന്നതില്‍ പാര്‍ട്ടി ബന്ധം തീരുന്നു. ഇങ്ങനെയുള്ളവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണു നേതൃത്വം വ്യക്തമാക്കുന്നത്. ഓരോ ബ്രാഞ്ചും മാസത്തില്‍ മൂന്നുതവണയെങ്കിലും കൂടണം എന്നുണ്ട്. ഒരു യോഗത്തില്‍പ്പോലും പങ്കെടുക്കാത്തവരെ നിലനിര്‍ത്തിയിട്ടു കാര്യമില്ല.

തീരുമാനം കര്‍ശനമായി നടപ്പാക്കിയാല്‍ എല്ലാ ജില്ലകളിലും ഏറെ പേര്‍ അംഗത്വത്തില്‍ നിന്നൊഴിവാകും. ഇത്തരക്കാര്‍ക്കു പകരം അനുഭാവി ഗ്രൂപ്പില്‍ നിന്നും കാന്‍ഡിഡേറ്റ് അംഗവിഭാഗത്തില്‍ നിന്നും പ്രവര്‍ത്തനക്ഷമമായവരെ മാത്രം കൊണ്ടുവരും. ഒരാള്‍ ഒരു പദവി നടപ്പാക്കുന്നതും ഇതിനൊപ്പമാണ്. സര്‍ക്കാരിന്റെ പദവികളിലേക്കു വന്നവര്‍ നേരത്തെ പാര്‍ട്ടി തലത്തില്‍ ലഭിച്ച ബാങ്ക് പ്രസിഡന്റ് പോലുള്ള പദവികള്‍ രാജിവക്കണം. ഏരിയാ സെക്രട്ടറിമാര്‍ മറ്റൊരു ദൗത്യത്തിലും ഏര്‍പ്പെടാന്‍ പാടില്ല. ഇവരെയും സഹകരണബാങ്ക് പ്രസിഡന്റ് പോലുള്ള പദവികളില്‍ നിന്നു രാജിവെപ്പിക്കുകയാണ്. 

ലോക്കല്‍ സെക്രട്ടറിമാര്‍ അതതു ലോക്കല്‍ പ്രദേശത്തു തന്നെ ജോലി ചെയ്യുന്നവരാകണമെന്നും പാര്‍ട്ടി നേതൃത്വം നിഷ്‌കര്‍ഷിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad