Type Here to Get Search Results !

Bottom Ad

തമിഴ്‌നാടിന് പിന്നാലെ കേരളവും: ഒരാഴ്ചക്കകം കോളയും പെപ്‌സിയും പടിക്ക് പുറത്ത്


കൊച്ചി (www.evisionnews.in): തമിഴ്നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്സിയും അടക്കമുള്ള പാനീയങ്ങള്‍ പടിക്ക് പുറത്താക്കുന്നു. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് ആരോഗ്യത്തിന് ഹാനീകരമായ പാനീയങ്ങളായ കൊക്കകോള, പെപ്സി എന്നിവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികള്‍ രംഗത്തെത്തിയത്. 

മാര്‍ച്ച് 14 മുതല്‍ സംസ്ഥാനത്തെ കടകളില്‍ കൊക്കകോള, പെപ്സി എന്നിവ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസറുദിന്‍ പറഞ്ഞു. 

ഈ മാസം ഒന്നുമുതലാണ് തമിഴ്നാട്ടില്‍ കോള, പെപ്‌സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്‌നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. 

ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൊക്കകോളയും പെപ്സിക്കോയുമാണ് കയ്യടക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് വില്‍പ്പന നാലു ശതമാനം ഇടിഞ്ഞെന്ന് 2016 ഒക്ടോബറില്‍ കൊക്കകോള പറഞ്ഞിരുന്നു. പാക്കേജ് ചെയ്തുള്ള ലസ്സി അടക്കമുള്ള ആരോഗ്യകരമായ പാനീയങ്ങളുടെ കടന്നുവരവാണ് കൊക്കകോളക്ക് തിരിച്ചടിയായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad