കാസര്‍കോട് (www.evisionnews.in): ആറു വയസു കാരിയെ ലൈംഗിക പീഡനത്തിനു ശ്രമിച്ച കേസിലെ പ്രതിയെ അഞ്ചു വര്‍ഷത്തെ കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
ചെമ്മനാട് വടക്കുമ്പാട്ടെ ബി.എച്ച് അബ്ദുള്‍ ബഷീറി (50)നെയാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2013 സെപ്തംബര്‍ 14ന് ആണ് കേസിനാസ്പദമായ സംഭവം. ആറു വയസുകാരിയെ മിഠായി വാങ്ങി കൊടുത്ത് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
Post a Comment
0 Comments