കാസര്‍കോട്: (www.evisionnews.in) സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്ത് ചിലര്‍ വ്യക്തിഹത്യ നടത്തുന്നതിനെതിരെ മുസ് ലിം ലീഗ് ജില്ലാ ട്രഷററും എസ്.ടി.യു ദേശീയ സെക്രട്ടറിയുമായ എ.അബ്ദുള്‍ റഹ്മാന്‍ മുഖ്യമന്ത്രി, ഡി.ജി.പി, ഉത്തരമേഖല എ.ഡി.ജി പി, കാസര്‍കോട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.കഴിഞ്ഞ ഒരാഴ്ചയായി ചില ക്രിമിനല്‍ കേസുകളിലെ പ്രതികളും സാമൂഹ്യ വിരുദ്ധരും ചേര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ മാനഹാനി വരുത്തുന്ന രീതിയില്‍ അസഭ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്ക്, വാട്ട് സാപ്പ് വഴികളിലൂടെയാണ് നിരന്തരമായി തേജോവധം നടത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കാന്‍ നടപടി സ്വീകരി ക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ഫേസ്ബുക്ക്. വാട്ട്‌സാപ്പ് പേപ്പര്‍ പകര്‍പ്പുകള്‍ സഹിതമാണ് പരാതി നല്‍കിയത്.
Post a Comment
0 Comments