Type Here to Get Search Results !

Bottom Ad

ബജറ്റില്‍ ജില്ലക്ക് ആശ്വാസം: കാസര്‍കോട് പാക്കേജിന് 90 കോടി, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പത്ത് കോടി, ഗോവിന്ദ പൈ സ്മാരകത്തിന് ഒരു കോടി


കാസര്‍കോട് (www.evisionnews.in): കാസര്‍കോടിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള കാസര്‍കോട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് 90 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിന് ഒരു കോടി രൂപയും ബജറ്റില്‍ തുക വകയിരുത്തി. 

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പത്ത് കോടിരൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇരകളുടെ ബഡ്സ് സ്‌കൂളുകള്‍ നവീകരിക്കും. ഭിന്നശേഷിയുള്ള വിഭാഗങ്ങള്‍ക്കായി വിവിധയിനം ക്ഷേമ പദ്ധിതകളും പ്രഖ്യാപനത്തിലുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം തൊഴില്‍ സംവരമാണ് പ്രധാന പ്രഖ്യാപനം. വിവിധ ജില്ലകളിലെ ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് സ്‌കൂള്‍ പദവി നല്‍കും. 

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:

  • കൊച്ചി ബിനാലെയ്ക്ക് രണ്ടുകോടി രൂപ. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ കെട്ടിടം അടക്കം അഞ്ചേക്കര്‍ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി. ആലപ്പുഴയിലെ ആസ്പിന്‍വാള്‍ ഫാക്ടറി ഏറ്റെടുത്ത് സാംസ്‌കാരിക സമുച്ചയമാക്കും. ഇതിനായി കിഫ്ബിയില്‍ നിന്നും 100 കോടി

  • ഏറ്റവും നല്ല സര്‍വകലാശാലയ്ക്കുളള അവാര്‍ഡിനായി ആറുകോടി

  • പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോഴും ഒരുലക്ഷം രൂപ

  • മീഡിയ അക്കാദമിക്ക് മൂന്നുകോടി രൂപ

  • ഒഎന്‍വി സ്മാരകമായി സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കാന്‍ രണ്ടുകോടി

  • വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ സര്‍ക്കാര്‍ സഹായം

  • പത്രപ്രവര്‍ത്തകര്‍ക്കുളള പെന്‍ഷന്‍ 2000 കോടി രൂപ കൂട്ടി

  • 100 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ്സ് കേഡറ്റ് പദ്ധതി തുടങ്ങും

  • വിപണി ഇടപെടലിന് 420 കോടി രൂപ വകയിരുത്തും

  • സ്ത്രീകളുടെ സുരക്ഷയ്ക്കായി പദ്ധതികള്‍. ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി അഞ്ചുകോടി രൂപ

  • തൊഴിലുറപ്പ് പദ്ധതിയിലുടെ വീടുകളില്‍ കംപോസ്റ്റ് കുഴികള്‍

  • 1000 യുവകലാകാരന്മാര്‍ക്ക് വജ്രജൂബിലി ഫെലോഷിപ്പ് പ്രതിമാസം 10000 രൂപ വീതം നല്‍കും

  • മാര്‍ച്ച് 31ന് മുമ്പായി എല്ലാവീടുകളും വൈദ്യുതീകരിക്കും. ഇതിനായി 124 കോടി രൂപ വകയിരുത്തും

  • കെഎസ്ആര്‍ടിസി നവീകരണത്തിന് 3000 കോടി രൂപ

  • ശബരിമല മാസ്റ്റര്‍പ്ലാന്‍ 25 കോടി രൂപ

  • ജലഗതാഗത വകുപ്പിന് 22 കോടി രൂപ

  • കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ നിര്‍മ്മാണം കിഫ്ബി നിക്ഷേപം വഴി

  • കെഎസ്ആര്‍ടിസിയുടെ വരവ് ചെലവ് മൂന്നുവര്‍ഷത്തിനുളളില്‍ സന്തുലിതമാക്കും

  • കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് 381 കോടി രൂപ വകയിരുത്തുന്നു

  • സ്ത്രീസുരക്ഷയ്ക്കായി അഞ്ചുകോടി രൂപ വകയിരുത്തും

  • സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും ഇന്‍ഷ്വറന്‍സ്

  • പട്ടികജാതിക്കാര്‍ക്കായി റെക്കോര്‍ഡ് തുക വകയിരുത്തല്‍

  • മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാശസമാശ്വാസ പദ്ധതി 3600 രൂപയാക്കി വര്‍ധിപ്പിക്കും. അത് ഉറപ്പുവരുത്തുകയും ചെയ്യും.

  • പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് വാത്സല്യനിധി ഇന്‍ഷ്വറന്‍സ്

  • ബാര്‍ബര്‍ഷോപ്പുകളുടെ നവീകരണത്തിന് 2.7 കോടി

  • വിഴിഞ്ഞം പുനരധിവാസത്തിന് പ്രത്യേക പരിഗണന. എത്ര തുക എന്നത് പിന്നീട് വകയിരുത്തും

  • തീരദേശപുനരധിവാസ പദ്ധതിക്ക് 150 കോടിരൂപ

  • മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും

  • കാര്‍ഷികമേഖലയ്ക്ക് 2100 കോടി രൂപ വകയിരുത്തും

  • കയര്‍മേഖലയ്ക്ക് ആകെ നല്‍കിയിരിക്കുന്നത് 128 കോടി രൂപ

  • കൈത്തറിക്കാര്‍ക്കുളള എല്ലാ ആനുകൂല്യങ്ങളും തുടരും

  • 2017-18ല്‍ 100 ചകിരി മില്ലുകള്‍ കൂടി ആരംഭിക്കും

  • കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കാന്‍ 42 കോടി രൂപ വകയിരുത്തും

  • സ്‌കൂള്‍ യൂണിഫോമുകളില്‍ കൈത്തറി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും

  • ബീഡിത്തൊഴിലാളി ക്ഷേമനിധി പദ്ധതി നടപ്പാക്കും

  • റബ്കോക്കായി പുതിയ സ്‌കീം തയ്യാറാക്കും

  • മറൈന്‍ ആംബുലന്‍സിന് രണ്ടുകോടി രൂപ

  • ടൂറിസം ഐടി പദ്ധതികള്‍ക്കായി 1375 കോടി രൂപ വകയിരുത്തും

  • ടെക്നോളജി ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ക്ക് 10 കോടി

  • ഇന്റന്‍നെറ്റ് സേവനം പൗരാവകാശമാക്കും

  • 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തും

  • സാധാരണക്കാര്‍ക്ക് നിശ്ചിത സമയത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം

  • കരിമണല്‍ ഖനനം പൊതുമേഖലയില്‍ വിപുലപ്പെടുത്തും

  • കെഫോണ്‍ എന്ന ഇന്റര്‍നെറ്റ് വ്യാപന ശ്യംഖലയ്ക്ക് 1000 കോടി രൂപ

  • കെഫോണ്‍ നടപ്പിലാക്കുക കെഎസ്ഇബി കേബിളുകള്‍ക്ക് സമാന്തരമായി

  • പൊതുമേഖലാസ്ഥാപനങ്ങള്‍ പുനരുദ്ധരിക്കാന്‍ 272 കോടി രൂപ

പട്ടികജാതി പെണ്‍കുട്ടികള്‍ക്ക് പത്താംക്ലാസ് കഴിയുമ്പോള്‍ ഒരുലക്ഷം രൂപ

  • ക്ഷേമപെന്‍ഷനുകളുടെ തുക 1100 രൂപയായി ഉയര്‍ത്തി

  • ഏനാത്ത് പാലത്തിന്റെ അവസ്ഥ മുന്‍നിര്‍ത്തി കേരളത്തിലെ പാലങ്ങളുടെ സുരക്ഷ സംബന്ധിച്ച് പ്രത്യേക അവലോകനം നടത്തും

  • പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി 270 കോടി രൂപ

  • ഒമ്പത് തീരദേശ ജില്ലകളിലായിട്ടുളള തീരദേശ ഹൈവേക്കായി കിഫ്ബി വഴി 6500കോടി രൂപ വകയിരുത്തും

  • വിദേശമലയാളികള്‍ക്ക് കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടിയില്‍ ചേരാം

  • 2017-18 കാലയളവില്‍ വിവിധ റോഡ്-പാലം നിര്‍മ്മാണങ്ങള്‍ക്കായി 1350 കോടി രൂപ വകയിരുത്തും

  • പ്രവാസികളുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 2000 രൂപയായി ഉയര്‍ത്തി

  • സംസ്ഥാനത്തെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി അഞ്ചുവര്‍ഷത്തിനകം അരലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പുവരുത്തും. ദേശീയപാത വികസനത്തിന് കിഫ്ബി വഴി 6500 കോടി രൂപ ഉറപ്പാക്കും

Post a Comment

0 Comments

Top Post Ad

Below Post Ad