കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിന് ഈ വര്‍ഷം ബജറ്റില്‍ ആവശ്യമായ തുക വിലയിരുത്തണമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അക്കാദമിക്ക് ബ്ലോക്കിന്റെ പണി ആരംഭിച്ചെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി നബാര്‍ഡിന്റെ 68 കോടി രൂപയുടെ ടെണ്ടര്‍ കഴിഞ്ഞ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. ആശുപത്രി ബ്ലോക്കിന് ആവശ്യമായ അധികതുക ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവര്‍ക്ക് എന്‍.എ നെല്ലിക്കുന്ന് മുഖാന്തരം സമര സമിതി ഭരവാഹികളായ മാഹിന്‍ കേളോട്ട്, കെ. അഹമ്മദ് ഷരീഫ്, പ്രൊഫ. ശ്രീനാഥ്, എസ്.എന്‍.എ മയ്യ, എന്നിവര്‍ നല്‍കിയ നിവേധനത്തില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments