ഉദുമ (www.evisionnews.in): കൂളിക്കുന്നില്‍ ബീവറേജസ് മദ്യവില്‍പനശാല തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി യോഗം നടക്കുന്ന ബുധനാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും. മദ്യഷാപ്പിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തില്‍ നാനാമേഖലയിലുള്ളവരും ഒറ്റക്കെട്ടായി പങ്കെടുക്കുമെന്നു കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
വിദേശങ്ങളിലുള്ള നാട്ടുകാരും വാട്‌സ്ആപ് കൂട്ടായ്മയിലൂടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് നഗരത്തിലുള്ള ബീവറേജസിന്റെ ഔട്ട്‌ലെറ്റാണ് ഇങ്ങോട്ടേക്ക് മാറ്റുന്നത്. കൂളിക്കുന്നില്‍ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കത്തിനെതിരെയുള്ള നാട്ടുകൂട്ടായ്മ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം രാജു കലാഭവന്‍ അധ്യക്ഷത വഹിച്ചു. ഗോപാലന്‍ നായര്‍ ഇടച്ചാല്‍, മുഹമ്മദ്കുഞ്ഞി കുളത്തിങ്കാല്‍, കൂളിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൂളിക്കുന്ന്, മണികണ്ഠന്‍ നായര്‍ (അണിഞ്ഞ മഹാവിഷ്ണുക്ഷേത്രം), എം. ഹസൈനാര്‍ (മാങ്ങാട് ഖിളര്‍ ജുമാമസ്ജിദ്), അബ്ദുല്‍ റഹ്മാന്‍ ഹാജി (എയ്യള ഖിളര്‍ ജുമാമസ്ജിദ്), പവിത്രന്‍ (മീത്തല്‍വീട് തുളിച്ചേരി തറവാട്), യു.എം ഷരീഫ്, ടി. ജാനകി, പുഷ്പ (സിഡിഎസ് കുടുംബശ്രീ), ബാബുരാജ് (എപിഎസി അണിഞ്ഞ), റഷീദ് (ഗ്രീന്‍സ്റ്റാര്‍ മീത്തല്‍ മാങ്ങാട്), സീതി ഖാദര്‍ (വെല്‍ഫെയര്‍ മീത്തല്‍ മാങ്ങാട്), ഹനീഫ് യൂസുഫ് (എയ്യള വെല്‍ഫെയര്‍ അസോസിയേഷന്‍) പ്രസംഗിച്ചു. മദ്യഷാപ്പ് വിരുദ്ധ സമിതി ഭാരവാഹികള്‍: ടി.ഡി കബീര്‍, രാജു കലാഭവന്‍ (രക്ഷാധികാരി), ഗോപാലന്‍ നായര്‍ ഇടച്ചാല്‍ (ചെയര്‍), മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍ (ജന. കണ്‍).
Post a Comment
0 Comments