Type Here to Get Search Results !

Bottom Ad

ബാങ്ക് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ്; നാലു തവണയില്‍ കൂടിയാല്‍ 150 രൂപ

ന്യൂഡല്‍ഹി (www.evisionnews.in): കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ സ്വകാര്യ ബാങ്കുകള്‍. മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളാണ് തീരുമാനം കൈക്കൊണ്ടത്.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ തീരുമാനമനുസരിച്ച് ഹോം ബ്രാഞ്ചില്‍നിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല.

ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.

ഐ.സി.ഐ.സി.ഐ ബാങ്കും ആക്‌സിസ് ബാങ്കും ഈടാക്കുന്ന സര്‍വീസ് ചാര്‍ജുകളില്‍ മാറ്റമില്ലെങ്കിലും പരിധികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍ നിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad