കൊച്ചി (www.evisionnews.in): നടിയെ തട്ടിക്കൊട്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച മെമ്മറി കാര്‍ഡില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മെമ്മറി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് ശാസ്ത്രീയപരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്. നടിക്കൊപ്പം പള്‍സര്‍ സുനി കാറില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ദൃശ്യങ്ങളാണ് കാര്‍ഡിലുള്ളത്. വളരെ ക്രൂരമായിട്ടാണ് സുനി നടിയെ ഉപദ്രവിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അതിനിടെ, നുണ പരിശോധനയ്ക്കു വിധേയനാകാനുള്ള വിസമ്മതം മുഖ്യപ്രതിയായ പള്‍സര്‍ സുനി പോാലീസിനെ അറിയിച്ചു. ഇതോടെ സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ കഴിയില്ലെന്ന ആശങ്കയിലായിരുന്നു അന്വേഷണ സംഘം. ഇതിനിടയിലാണ് ഇന്നലെ രാത്രി വൈകി ഫൊറന്‍സിക് പരിശോധനാഫലങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സുനില്‍കുമാര്‍, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി മാര്‍ച്ച് പത്ത് വരെ നീട്ടി. കസ്റ്റഡിയില്‍ കിട്ടിയ ദിവസങ്ങളില്‍ തെളിവ് ശേഖരണത്തിനായി പ്രതികളെ കൊണ്ടുപോകേണ്ടി വന്നതിനാല്‍ ചോദ്യം ചെയ്യുവാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് പോലീസ് കോടതിയെ സമീപിച്ചത്.
Post a Comment
0 Comments