ബേക്കല്‍ (www.evisionnews.in): ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ 19കാരന്‍ മരിച്ചു. ഉദുമ മാങ്ങാട്ടെ അബ്ദുല്‍ റഹ്മാന്റെ മകന്‍ ബായിസാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കളനാട്ട് വെച്ചാണ് അപകടമുണ്ടായത്.
ബായിസ് ഓടിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ ഇടിച്ചശേഷം റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ബായിസിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്.
ജമീലയാണ് മാതാവ്. സഹോദരങ്ങള്‍: ബാസില, ഫസീല, വാഹിദ്. പരിക്കേറ്റ സ്ത്രീ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കേസെടുത്തു.
Post a Comment
0 Comments