ഉപ്പള: (www.evisionnews.in) നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. ചെങ്കള, ചേരൂരിലെ മുഹമ്മദ് മസൂദ് (23), സീനത്ത് (28), മക്കളായ ജിഷാദ(ഒന്നര), അഹമ്മദ് ആസിഫ്(5) റിസ്വാന്‍ (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗഌരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നയാബസാര്‍ പെരിങ്കടി ദേശീയ പാതയിലാണ് അപകടം. മംഗളൂരു വിമാനത്താവളത്തിലേയ്ക്കു പോവുകയായിരുന്നു കുടുംബം. ഗള്‍ഫില്‍ നിന്നു വരുന്ന സീനത്തിന്റെ ഭര്‍ത്താവിനെ കൊണ്ടുവരാനായി മംഗഌരു വിമാനതാവളത്തിലേയ്ക്കു പോവുകയായിരുന്നു കുടുംബം. ഇതിനിടയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് എത്തിയ കൊല്ലൂര്‍ തീര്‍ത്ഥാടകരുടെ വാഹനത്തില്‍ പരിക്കേറ്റവരെ ആദ്യം ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചു. പരിക്കു ഗുരുതരമായതിനാലാണ് മംഗഌരുവിലേയ്ക്കു മാറ്റിയത്.
Post a Comment
0 Comments