Type Here to Get Search Results !

Bottom Ad

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ നീക്കം


തിരുവനന്തപുരം : (www.evisionnews.in) വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സിപിഎം നീക്കം. 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും. കൂടാതെ മദ്യസല്‍ക്കാരത്തിനുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കാനും തീരുമാനമായി. വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ലക്ഷ്യമെന്നും സിപിഎം പറയുന്നു. ഒരോ വര്‍ഷവും 10 ശതമാനം ചില്ലറ മദ്യവില്‍പ്പനശാലകള്‍ പൂട്ടാനുള്ള തീരുമാനവും പിന്‍വലിക്കും. കള്ളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കാനും തീരുമാനമായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം മുന്നണിയിലെ മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമേ നടക്കൂ. പ്രത്യേക ഇടതുമുന്നണി യോഗം ചേര്‍ന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. തിരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ മദ്യനയം മാറ്റുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ എതിര്‍പ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. മദ്യത്തിന്റെ കുറവുമൂലം വിനോദസഞ്ചാര മേഖലയില്‍ ഉണ്ടായ ഇടിവ് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സിപിഎം വിലയിരുത്തല്‍. ബാറുകള്‍ അടച്ചുപൂട്ടിയതോടെ അനധികൃത മദ്യവില്‍പ്പന, കള്ളവാറ്റ്, ലഹരി മരുന്നുകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്. വിദേശീയര്‍ക്ക് മദ്യത്തിനായി കാര്‍ഡ് ഏര്‍പ്പാടാക്കുന്ന കാര്യം ഉള്‍പ്പെടെയുള്ളവ പരിശോധനയിലാണ്. രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ കേരളത്തില്‍ നിന്നും മാറിപോകുന്നുവെന്നും സിപിഎം യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇതിനുള്ള കാരണമായി പറയുന്നത് മദ്യസല്‍ക്കാരത്തിനുള്ള ഫീസ് ആണ്. അതിനാല്‍ ഫീസ് ഇളവും വേണമെന്നാണ് നിര്‍ദേശം. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നയമായ കള്ളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ആവശ്യം ഇത്തവണയും ഉയര്‍ന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad