മുള്ളേരിയ (www.evisionnews.in): വീട്ടു മുറ്റത്തെ കിണറില്‍ വീണു കര്‍ഷകന്‍ മരിച്ചു. ബെള്ളൂര്‍, കായര്‍പദവിലെ ശ്രീധര പൂജാരി (50)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ഭക്ഷണം കഴിച്ച് കൈ കഴുകാന്‍ പോകുന്നതിനിടയില്‍ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് വീട്ടുമുറ്റത്തു പുതിയ കിണര്‍ കുഴിച്ചത്. ആള്‍മറയില്ലാത്തതാണ് അപകടത്തിനു ഇടയാക്കിയത്. മടിക്കേരിയിലെ ശുണ്ടിക്കോപ്പ സ്വദേശിയായ ശ്രീധര പൂജാരിയും കുടുംബവും കായര്‍ പദവിലെത്തിയത് ഏഴു വര്‍ഷം മുമ്പാണ്.
മോണപ്പ പൂജാരികമല ദമ്പതികളുടെ മകനാണ്. സരോജിനി ഭാര്യയും കാവ്യ, കവിത, ചൈത്ര മക്കളും ബാബു, ദേരണ്ണ സഹോദരങ്ങളുമാണ്. ആദൂര്‍ പോലീസ് കേസെടുത്തു.
Post a Comment
0 Comments