തിരുവനന്തപുരം (www.evisionnews.in): ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഭൂമി പ്രശ്നത്തില്‍ റവന്യൂ സെക്രട്ടറിക്ക് നല്‍കിയ രണ്ട് കത്തുകളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും വിഎസ് വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമി ആരു കയ്യടക്കിയാലും അത് തിരിച്ചുപിടിക്കണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വിഎസ് ഓര്‍മിപ്പിച്ചു.
ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ച് പിടിക്കണമെന്ന റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് നേരത്തെ കത്ത് നല്‍കിയിരുന്നു. അക്കാദമി ഭൂമിയിലെ ഫ്‌ളാറ്റ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ലോ അക്കാദമി ഭൂമി തിരിച്ച് പിടിക്കണമെന്നാണ് സംസ്ഥാന റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. നിയമവകുപ്പുമായി ആലോചിച്ചിട്ടായിരിക്കണം നടപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലും ബാങ്കും ഒഴിപ്പിക്കണം. സര്‍ക്കാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന റോഡും ഗേറ്റും പിടിച്ചെടുക്കണം. പ്രധാന കവാടം പൊളിച്ച് മാറ്റി സ്ഥാപിക്കണം. ലോ അക്കാദമി ട്രസ്റ്റിന്റെ സ്വഭാവം മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസം ലോ അക്കാദമി ഗേറ്റ് മാനേജ്മെന്റ് പൊളിച്ചുനീക്കിയിരുന്നു.
Post a Comment
0 Comments