മംഗളൂരു: (www.evisionnews.in) നേവി വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വെ തകർന്നു.ഇതേതുടർന്ന് മംഗളൂരു വിമാനത്താവളം രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. റണ്‍വെ സാധാരണ നിലയിലാക്കണമെങ്കില്‍ രണ്ട് ദിവസം കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗളൂരുവിലേക്ക് വരേണ്ട വിമാനങ്ങള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
keywords-mangalore-runway complinte-closed airport
keywords-mangalore-runway complinte-closed airport
Post a Comment
0 Comments