കാസര്‍കോട് (www.evisionnews.in): നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പയുടെ ഉറൂസിന് നാടൊരുങ്ങി. ഈ മാസം എട്ട് മുതല്‍ 18 വരെ നടക്കുന്ന ഉറൂസിന് സംബന്ധിക്കാന്‍ പ്രവാസികളടക്കമുള്ളവര്‍ നാട്ടിലെത്തി തുടങ്ങി. ഗള്‍ഫിലും മുംബൈ, ബാംഗ്ലൂര്‍ ,ചെന്നൈ,അടക്കമുള്ള നാടുകളില്‍ ജോലിയെടുക്കുന്ന പ്രദേശവാസികള്‍ പലരും ഒരാഴ്ച മുമ്പ് തന്നെ നാട്ടിലെത്തി.
ഉറൂസിന്റെ വിജയത്തിനായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അടക്കമുള്ള വലിയ കമ്മിറ്റി ആഹോരാത്രം പരിശ്രമിച്ചു വരികയാണ്. നിരവധി പ്രവാസി സംഘടനകളും ഉറൂസിന്റ വിജയത്തിനായി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടത്തി വരുന്നു. സോഷ്യല്‍ മീഡിയകളിലടക്കം ഉറൂസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രചരിപ്പിച്ചു വരികയാണ്.
മതപ്രഭാഷണത്തിനായി കേരളത്തിലേയും കര്‍ണാടകത്തിലേയും പ്രഗല്‍ഭരായ പണ്ഡിതന്‍മാരും സാദാത്തികളും സംബന്ധിക്കും. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു പ്രവര്‍ത്തിച്ച് വരികയാണ്. സഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റയും പ്രതീകമായ തങ്ങള്‍ ഉപ്പാപ്പ മഖാം സന്ദര്‍ശിക്കാന്‍ ജാതി മത ഭേദമന്യേ നിരവധി പേരാണ് എത്തുന്നത്. 19ന് പതിനായിരങ്ങള്‍ക്ക് നെയ്‌ച്ചോര്‍ പൊതി നല്‍കുന്നതോടെ മതമൈത്രിക്ക് പേരുകേട്ട ഉറൂസിന് സമാപ്തിയാകും.
keywords:kasaragod-nellikunn-thangal-uppappa-uroos-feb-8-to-18
Post a Comment
0 Comments