Type Here to Get Search Results !

Bottom Ad

ദേശീയ ഉര്‍ദു ദിനാഘോഷം സംഘടിപ്പിച്ചു

കാസര്‍കോട് (www.evisionnews.in): കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷനും തഹ്‌രീകെ ഉര്‍ദു കേരളയും സംയുക്തമായി ഉര്‍ദു ദിനാഘോഷം പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപ്പള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തഹ്‌രീകെ ഉര്‍ദു കേരള സംസ്ഥാന സെക്രട്ടറി അസീം മണിമുണ്ട അധ്യക്ഷത വഹിച്ചു. ദുംക്ക യൂണിവേഴ്‌സിറ്റി ജാര്‍ക്കണ്ട്, മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ഖാന്‍ മുഖ്യാതിഥിയായിരുന്നു. ഗാലിബ് ഉര്‍ദുവിന് നല്‍കിയ സംഭാവന എന്ന വിഷയത്തില്‍ എസ്.സി.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ ഫൈസല്‍ മാവുള്ളടത്തല്‍ പ്രബന്ധമവതരിപ്പിച്ചു. 

എ.കെ.എം അഷ്‌റഫ് (പ്രസി. ബ്ലോക്ക് പഞ്ചായത്ത് മഞ്ചേശ്വരം) കെ. ബാബു (റിസര്‍ച്ച് ഓഫീസര്‍ എസ്.സി.ആര്‍.ടി) , നന്ദികേഷന്‍ (എ.ഇ.ഒ മഞ്ചേശ്വരം), ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, മുഹമ്മദ് സാലി (മുന്‍ ബി.പി.ഒ കാസര്‍കോട്), അബ്ദുല്‍ റഹിമാന്‍ സുബയ്യകട്ട (സെക്രട്ടറി കര്‍ണാടക സാഹിത്യ അക്കാദമി), അബ്ദുല്‍ മജീദ് (ചെയര്‍മാന്‍ എ.കെ.ടി.എം.എഫ്) ഹാജി ബി.എസ് അബ്ദുല്‍ റഹിമാന്‍ (ചെയര്‍മാന്‍ ഉര്‍ദു അക്കാദമി), ഉബൈദ് റഹിമാന്‍ (പ്രസിഡണ്ട് തഹ്‌രീകെ ഉര്‍ദു), അഷ്‌റഫ് റംസാന്‍ (ചെയര്‍മാന്‍ ഹനഫി വെല്‍ഫെയര്‍ ട്രസ്റ്റ്), ഹുസൈന്‍ മലപ്പുറം (കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട്), സത്താര്‍ കോഴിക്കോട് സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ ബാബുവിനെയും ജില്ലയില്‍ നിന്ന് വിരമിക്കുന്ന ഉര്‍ദു അധ്യാപകരെയും ആദരിച്ചു. കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് അസിസ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സലീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad