Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് മേഖല ജാഥ ഇന്ന് കാസര്‍കോട്ട് തുടക്കമാകും: പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും


കാസര്‍കോട് (www.evisionnews.in): അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം ഹസന്‍ നയിക്കുന്ന മേഖലാ ജാഥ ഇന്ന് കാസര്‍കോട്ട് തുടക്കമാകും. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തര മേഖലാ ജാഥ വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സിദ്ദീഖലി രങ്ങാട്ടൂര്‍ സംബന്ധിക്കും.

ഉദ്ഘാടനത്തിനു ശേഷം വൈകിട്ട് അഞ്ചു മണിക്ക് ഉപ്പളയില്‍ ജാഥക്ക് സ്വീകരണം നല്‍കും. നാളെ രാവിലെ പത്തു മണിക്ക് ഉദുമ, രണ്ട് മണിക്ക് വെള്ളരിക്കുണ്ട്, അഞ്ചു മണിക്ക് തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 15ന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. തുടര്‍ന്ന് വയനാട് ജില്ലയിലും ജാഥ പര്യടനം നടത്തും.

എം.എം ഹസനോടൊപ്പം വൈസ് ക്യാപ്റ്റനായി സി.എം.പി നേതാവ് സി.എ അജീര്‍, അംഗങ്ങളായി ഘടകകക്ഷി നേതാക്കളായ പി.കെ ഫിറോസ്, സുരേഷ് ബാബു, മുന്‍ മന്ത്രി കെ.പി മോഹനന്‍, ശരത്ചന്ദ്ര പ്രസാദ്, കെ.എ ഫിലിപ്പ്, സി.പി വിജയന്‍, കോ-ഓര്‍ഡിനേറ്ററായി കെ.പി.സി.സി സെക്രട്ടറി വി.എ നാരായണന്‍ എന്നിവരും ജാഥ നയിക്കും. ഇന്ന് രണ്ടു മണിക്ക് പുലിക്കുന്നില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തില്‍ മുഴുവന്‍ യു.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad