Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു

പയ്യന്നൂര്‍ (www.evisionnews.in): പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. കുഞ്ഞിമംഗലം, കിഴക്കേ കൊഴുവലിലെ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഓമനയാ(52)ണ് മരിച്ചത്. ഇന്നു രാവിലെ നടക്കാന്‍ ഇറങ്ങിയ ഓമന പതിവു സമയം കഴിഞ്ഞ് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡം ഏഴിമല റെയില്‍വെ സ്റ്റേഷനു സമീപത്തു ട്രാക്കില്‍ കാണപ്പെട്ടത്. മക്കള്‍: വിബീഷ്, നമീഷ.് സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, രാജീവന്‍, സാവിത്രി, ലളിത, ഗീത.



keywords:kasaragod-payyannur-women-train-accident-death

Post a Comment

0 Comments

Top Post Ad

Below Post Ad