കാഞ്ഞങ്ങാട് (www.evisionnews.in): ക്ഷേത്രത്തില്‍ പൂജക്കെത്തിയ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ തട്ടിപ്പറിച്ചതായി പരാതി. 11 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഹൊസ്ദുര്‍ഗ് പൂങ്കാവനം കര്‍പ്പൂരേശ്വരി ക്ഷേത്രത്തില്‍ മഹാരുദ്ര യാഗത്തിനെത്തിയെ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകളാണ് തട്ടിപ്പറിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. അലാമിപ്പള്ളിയിലെ ശാന്തയുടെ മൂന്ന് പവനും ഹൊസ്ദുര്‍ഗിലെ സുശീലയുടെ അഞ്ചുപവനും ഹൊസ്ദുര്‍ഗ് കോട്ടക്ക് സമീപത്തെ നാഗവേണിയുടെ മൂന്ന് പവനും തൂക്കമുള്ള സ്വര്‍ണമാലകളാണ് തട്ടിപ്പറിച്ചത്. അതിനിടെയാണ് സ്ത്രീകളുടെ മാലകള്‍ തട്ടിപ്പറിച്ചതെന്ന് സംശയിക്കുന്നു. ശാന്ത നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
keywords:kasaragod-kanhangad-3-womens-gold-chain-theft-at-temple
Post a Comment
0 Comments