ബദിയടുക്ക (www.evisionnews.in): ബദിയടുക്ക വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ബദിയടുക്ക പൊയ്യക്കണ്ടത്തെ ഹരീഷ്‌കുമാറിനെ(35)യാണ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ മുള്ളേരിയയിലെ അശോകനെ (38) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ട്. ജനുവരി 31ന് രാത്രിയാണ് ബാറടുക്കയിലെ ശാരദയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ശാരദയുടെ മകള്‍ നിഷയുടെ വിവാഹം മാര്‍ച്ചില്‍ നടക്കാനിരിക്കുകയായിരുന്നു. ഇതിനായി സൂക്ഷിച്ച സ്വര്‍ണമാണ് മോഷണം പോയത്.
keywords:kasaragod-badiyadukka-house-gold-theft-one-more-arrest
Post a Comment
0 Comments