വിദ്യാനഗര്‍ (www.evisionnews.in): എരുതുംകടവിലെ വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും കവര്‍ന്ന കേസില്‍ ഗൃഹനാഥന്റെ ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. എരുതുംകടവിലെ അഹമ്മദ് അലിയുടെ ഭാര്യ മുംതാസി (30)നെയാണ് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് അറസ്റ്റുചെയ്തത്.
ജനുവരി 19ന് രാത്രിയാണ് എരുതുംകടവിലെ മൊയ്തീന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ടത്. വീട്ടുകാര്‍ മതപ്രഭാഷണത്തിന് പോയസമയത്തായിരുന്നു കവര്‍ച്ച. തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി അറിഞ്ഞത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന മൊയ്തീന്റെ മാതാവിനെ അന്വേഷണ സംഘം ചോദ്യംചെയ്തപ്പോഴാണ് അന്ന് രാത്രി അടുത്ത ബന്ധുവും അയല്‍വാസിയുമായ മുംതാസ് വീട്ടില്‍ വന്നിരുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് മുംതാസിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. മൊയ്തീന്റെ മാതാവിന്റെ കണ്ണുവെട്ടിച്ച് കിടപ്പുമുറിയിലേക്ക് കടന്ന താന്‍ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് മുംതാസ് പോലീസിനോട് സമ്മതിച്ചു.
മോഷണംപോയ സ്വര്‍ണത്തില്‍ നിന്ന് പകുതിയിലധികം മൊയ്തീന്റെ വീട്ടിലെ അടുക്കള ഭാഗത്ത് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അന്വേഷണം തനിക്കെതിരെ നീങ്ങുന്നുവെന്ന് ഉറപ്പാക്കിയ മുംതാസ് തന്നെയാണ് സ്വര്‍ണം മൊയ്തീന്റെ വീട്ടില്‍ ഉപേക്ഷിച്ചതെന്നാണ് വിവരം. ബാക്കിയുള്ള സ്വര്‍ണം വിദ്യാനഗറിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെടുത്തു.
Post a Comment
0 Comments