ഉപ്പള (www.evisionnews.in): സുന്നി യുവജന സംഘം മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ സമസ്ത ആദര്‍ശ സമ്മേളനം ഫെബ്രവരി 15 ബുധനാഴ്ച്ച മംഗല്‍പാടി സുന്നി മഹല്‍ ഓഫിസിന് സമീപം വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്ത് മണിക്ക് പാണക്കാട് സയിദ് ശഫീഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മഹല്ല് സംഗമം ഖാസി വി.കെ അബൂബക്കര്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ക്ലാസ്സിന്ന് ഉസ്താദ് മജീദ് ബാഖവി നേതൃത്വം നല്‍കും. മൂന്ന് മണിക്ക് നടക്കുന്ന മജ്‌ലിസ് നൂറിന് ശൈഖുനാ എം.എ ഖാസിം മുസ്ലിയാര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം നടക്കുന്ന ആദര്‍ശ സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനവും അബ്ദുസമദ് പൂക്കോട്ടൂര്‍ വിശയാവതരണവും നടത്തും. ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ പാണക്കാട് സയ്യിദ് ഹമീദലി ശിഹബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ: ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണം നടത്തും.
പ്രസ്തുത പരിപാടിയില്‍ മതസാമുഹിക രാഷട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഹാജി അബ്ദുല്‍ റഹിമാന്‍, ഇബ്രാഹിം ഹാജി ഷിറിയ, മുള്‍കി ഉസ്താദ്, മുഹമ്മദ് ഉപ്പള ഗേറ്റ്, അബ്ദുല്‍ ഖാദര്‍ അട്ക്ക, ഹനീഫ് ബേക്കൂര്‍ സംബന്ധിച്ചു.
keywords:kasaragod-uppala-sys-conference-on-feb-15
Post a Comment
0 Comments