കാഞ്ഞങ്ങാട് (www.evisionnews.in): രാജപുരം സെന്റ് പയസ് കോളജ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറുടെ ലൈസന്‍സ് ആര്‍.ടി.ഒ അധികൃതര്‍ സസ്‌പെണ്ട് ചെയ്തു. ബസില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് മുന്നോട്ട് എടുത്തതിനാല്‍ വീണു പരിക്കുപറ്റിയ വിദ്യാര്‍ത്ഥിനി ശ്രീന നമ്പ്യാരുടെ പരാതിയില്‍ അന്വേഷണം നടത്തിയതില്‍ കണ്ടക്ടറുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനാലാണ് പാണത്തൂരിലെ പ്രവീണിന്റെ ലൈസന്‍സ് സസ്‌പെണ്ട് ചെയ്യാന്‍ ശുപാര്‍ശ ചെയ്തത്. കാഞ്ഞങ്ങാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഭരതന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. പ്രജിത് എന്നിവരാണ് പരാതി അന്വേഷിച്ചത്.
keywords:kasaragod-kanhangad-misbehaved-with-college-girl-student-bus-conductor-suspended
Post a Comment
0 Comments