കാനത്തൂര്‍ (www.evisionnews.in): കാനത്തൂര്‍ വീട്ടിയടുക്കത്തെ വ്യാപാരി കൃഷ്ണന്‍ നായരെ (56) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി ഒരു മണിയോടെ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഭാര്യ രോഹിണി. മക്കള്‍: അരുണ്‍, അനില, ഹരികൃഷ്ണന്‍. മരുമകന്‍: രാജേഷ്. സഹോദരങ്ങള്‍: നാരായണന്‍ നായര്‍, അമ്പുട്ടിനായര്‍, ബാലകൃഷ്ണന്‍, ദാക്ഷായണി, അമ്മാളുമ്മ, മാധവന്‍ നായര്‍, പരേതനായ മുത്തുനായര്‍.
keywords:kasaragod-kanathur-krishnanayar-suicided-by-hanging
Post a Comment
0 Comments