ചെറുവത്തൂര്‍ (www.evisionnews.in): നടുവേദനയെ തുടര്‍ന്ന് കിടപ്പിലായ യുവതിയെ വീട്ടില്‍ കയറിയ തെരുവുനായ കടിച്ചു കീറി. സാരമായി പരിക്കേറ്റ ചീമേനി, പൊന്നംപാറയിലെ രാജീവി അശോകി(38)നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവേദന കാരണം നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായ രാജീവി ഒരു മാസത്തോളം വയനാട്ടിലെ ആശുപത്രിയിലായിരുന്നു.
വീട്ടിലെത്തി വിശ്രമിക്കാമെന്ന ഉറപ്പില്‍ യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. തിങ്കളാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു തെരുവു നായയുടെ ആക്രമണം. വീട്ടിനകത്തു കിടന്നു ടി.വി കണ്ടുകൊണ്ടിരിക്കെ എത്തിയ നായ രാജീവിയെ ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയപ്പോഴാണ് നായ പിന്‍തിരിഞ്ഞത്.
Post a Comment
0 Comments