പൈവളികെ (www.evisionnews.in): പൈവളികെ നഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ കുട്ടികള്‍ തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ ഡിവിഡി പി.ടി.എ പ്രസിഡന്റ് ലോറന്‌സ് ഡിസൂസ പ്രകാശനം ചെയ്തു. ഹെഡ്മിനിസ്ട്രസ്സ് ശ്യാമള അധ്യക്ഷത വഹിച്ചു. സ്‌കൂളിന്റെ ഐ.ടി ക്ലബ് പ്രതിവാര പ്രസിദ്ധീകരണമായ പൈനഗര്‍ വിഷന്‍ നിര്‍മിച്ച ചിത്രം അധ്യാപകനായ മഞ്ചുനാഥ് പെര്‍ളയാണ് സംവിധാനം ചെയ്തത്. പ്രവീണ്‍ കനിയാല, കെ.ആര്‍ രവീന്ദ്രനാഥ്, എം.എസ് കൃഷ്ണമൂര്‍ത്തി, സ്മിത സംസാരിച്ചു. രമ്യശ്രീ, ധന്യശ്രീ, ഫാതിമത്ത് ഹനാ, നഫീസത് മിസ്രിയ സംസാരിച്ചു.
Post a Comment
0 Comments