ന്യൂഡല്‍ഹി: തദ്ദേശീയമായി യാത്രാവിമാനം നിര്‍മ്മിക്കുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഇതിനായി മുന്നു പതിറ്റാണ്ട് പഴക്കമുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നു. 2009 ല്‍ നിര്‍ത്തിവെച്ച വിമാന പദ്ധതിയാണ് കേന്ദ്രത്തിന്റെ താത്പര്യത്തോടെ ചിറക് വിരിക്കാനൊരുങ്ങുന്നത്. 14 സീറ്റുള്ള വിമാനം ഇപ്പോള്‍ പ്രാഥമിക പരീക്ഷണത്തിന് തയ്യാറായി എന്നാണ് വിവരം. പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ എയ്‌റോ സ്‌പേസ് ലാബോറട്ടറീസാണ് സാരസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇരട്ടപ്രൊപ്പല്ലര്‍ എഞ്ചിന്‍ വിമാനമായ 'സാരസ്' 2009ല്‍ നടത്തിയ പരീക്ഷണത്തില്‍ തീപ്പിടിച്ച് മൂന്ന് പേര്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സാരസ് വിമാനത്തിനാവശ്യമായ എല്ലാ കടമ്പകളും മറികടക്കാനാകുമെന്നാണ് വിവരം. വ്യോമസേന 15 സാരസ് വിമാനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെട്ടിട്ടുണ്ട്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 'സാരസ്' പദ്ധതി ആരംഭിച്ചത്.
Post a Comment
0 Comments