ബദിയഡുക്ക (www.evisionnews.in): മരപ്പൊടിയെന്ന വ്യാജേന പൂഴികടത്തുകയായിരുന്ന ലോറി ബദിയഡുക്ക പോലീസ് പിന്തുടര്‍ന്നു പിടിച്ചു. ഇന്നു രാവിലെ ചര്‍ളടുക്ക മീനാടിപ്പള്ളയില്‍ വച്ചാണ് ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ലോറിയുടെ ബോഡിനിരപ്പില്‍ പൂഴി നിറച്ചശേഷം അതിനു മുകളില്‍ മരപ്പൊടി നിറച്ച 26 ചാക്കുകള്‍ അട്ടിവച്ചു സുരക്ഷിതമായി കെട്ടി ഉറപ്പിച്ച് മണല്‍ കടത്തുകയായിരുന്നു. മരപ്പൊടിയെന്ന നിലയില്‍ ഇതിനു ചെക്ക് പോസ്റ്റില്‍ നികുതി അടക്കുകയും ചെയ്തിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് പിന്തുടര്‍ന്നു ലോറി പിടികൂടിയത്.
keywords:kasaragod-badiyadukka-sand-smuggling-lori-police-custody
Post a Comment
0 Comments