Type Here to Get Search Results !

Bottom Ad

മലയോര റോഡുകളുടെ ശോച്യാവസ്ഥ: ജനകീയ സമരം നാലാം ദിവസത്തിലേക്ക്


ബദിയടുക്ക (www.evisionnews.in): ചെര്‍ക്കള- കല്ലട്ക്ക, ബദിയടുക്ക- ഏത്തട്ക്ക- സൂലപ്പദവ്, മുള്ളേരിയ- ആര്‍ലപ്പദവ് തുടങ്ങിയ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. ജനകീയ സമരത്തിന്റെ മൂന്നാം ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് എസ്.എന്‍ മയ്യ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ ഷെട്ടി സ്വാഗതം പറഞ്ഞു. കുഞ്ചാര്‍ മുഹമദ്, ജനന്ദോവ ഷേണായി, ഗണോഷ്, ഹംസ പച്ചക്കറി, കേളു മാസ്റ്റര്‍, രാജു സ്റ്റീഫന്‍, ശ്രീകുമാര്‍, ബോംബൈ മഹമൂദ്, അഷ്‌റഫ് മുനൂര്‍, ബഷീര്‍ ഫ്രണ്ട്‌സ്, ഷംസുദ്ദീന്‍ കിന്നിംഗാര്‍, നൗഷാദ്, നാരായണന്‍ വിദ്യാഗിരി, ഭാസ്‌കരന്‍ ബദിയടുക്ക, ഷിജു തോമസ്, ലത്തീഫ് വിദ്യാഗിരി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad