കാസര്‍കോട് (www.evisionnews.in): ബദിയടുക്ക-ഏത്തടുക്ക-സൂളപ്പദവ് റോഡും മുള്ളേരിയ-നാട്ടക്കല്‍-അര്‍ളപ്പദവ് റോഡും ഉള്‍പ്പെടെ കാസര്‍കോട് നിയോജക മണ്ഡലത്തിലെ ഏഴ് റോഡുകള്‍ നവീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായുള്ള പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അറിയിപ്പ് വന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
ബദിയടുക്ക-ഏത്തടുക്ക-സൂളപ്പദവ് റോഡ് നവീകരിക്കുന്നതിന് 28 കോടിയും മുള്ളേരിയ-നാട്ടക്കല്‍-അര്‍ളപ്പദവ് റോഡിന് 15 കോടിയും നെക്രംപാറ-അര്‍ളടുക്ക-കോടിമൂല-പുണ്ടൂര്‍-നാരംപാടി-ഏത്തടുക്ക റോഡ് നവീകരണത്തിന് 15 കോടിയും മൊഗ്രാല്‍ പുത്തൂര്‍-ചേരങ്കൈ കടപ്പുറം ലൈറ്റ് ഹൗസ്പള്ളം റോഡ് നവീകരണത്തിന് 15 കോടിയും മധൂര്‍-പടഌ-കൊല്ലങ്കാന റോഡിന് 15 കോടിയും പെരുമ്പളക്കടവ്-നായന്മാര്‍മൂല-എര്‍പ്പക്കട്ട റോഡിന് 12 കോടിയും ചൗക്കി-ഉളിയത്തടുക്ക-എസ്.പി നഗര്‍-കോപ്പ റോഡിന് 10 കോടിയും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 15ന് പൊതുമരാമത്ത് മന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍. ശ്രീകല ദേവിയുടെ കത്ത് ലഭിച്ചത്. ഏഴ് റോഡുകള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പദ്ധതിയില്‍ പെടുത്തി നവീകരിക്കുന്നതിന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നത്. ചെര്‍ക്കള-കല്ലടുക്ക റോഡ് നവീകരണത്തിന് കഴിഞ്ഞ ബജറ്റില്‍ 30 കോടി രൂപ അനുവദിച്ചിരുന്നതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. റോഡിന്റെ ഇന്‍വെസ്റ്റിഗേഷന് ഭരണാനുമതി കിട്ടിയിട്ടുണ്ട്. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ റോഡ് പ്രവൃത്തി ആരംഭിക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments