നീലേശ്വരം: (www.evisionnews.in) പള്ളിക്കര കറുത്ത ഗേറ്റിനു സമീപം അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍. 65 വയസ് പ്രായം തോന്നിക്കുന്നയാള്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന ചെക് ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. കോളറില്‍ ഡ്രീംസ് മാതമംഗലം എന്നു പ്രിന്റ് ചെയ്തിട്ടുണ്ട്. നരച്ച കുറ്റിത്താടിയുമുണ്ട്. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്നു നീലേശ്വരം അഡീഷണല്‍ എസ്‌ഐ, ഇ.വി. രാജശേഖരന്‍ അറിയിച്ചു. ഫോണ്‍: 0467– 2280240, 9497980929.
Post a Comment
0 Comments