കാസര്‍കോട് (www.evisionnews.in): റേഷന്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് ഭക്ഷ്യവകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും സീലടിച്ച് നല്‍കുകയും നവമ്പര്‍ മുതല്‍ അത് പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്ത കുടുംബങ്ങളെയാണ് പുതിയ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്. അര്‍ഹരായ അനവധി കുടുംബങ്ങള്‍ ഇത് വഴി ലിസ്റ്റില്‍ നിന്നും പുറത്തായി.
നവമ്പറില്‍ പുറത്തിറക്കിയ ലിസ്റ്റില്‍ സ്ഥാനം പിടിക്കാത്തവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് നിരവധി പേരെ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ പഴയ ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും പുറത്താവുകയായിരുന്നു. ഇപ്പോഴും ലിസ്റ്റ് അപൂര്‍ണവും അബദ്ധ പൂര്‍ണവുമാണ്. ലിസ്റ്റിലെ പോരായ്മയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ തലയില്‍ കെട്ടിവെക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ശ്രമം. അതിന്റെ ഭാഗമായി ലിസ്റ്റ് ഗ്രാമസഭകളില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് നിര്‍ദ്ദേശം.
ലിസ്റ്റില്‍ നിന്നും പുറത്തായവരും മറ്റു അര്‍ഹരായ ആളുകളും ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്. ഇതിന്മേല്‍ ആക്ഷേപം ഉന്നയിക്കാന്‍ ഇനി അവസരമുണ്ടോ എന്ന കാര്യം പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ നല്‍കുന്നില്ല. ലിസ്റ്റില്‍ പുറത്തായ കുടുംബങ്ങള്‍ സംഘടിച്ച് നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ്.
Post a Comment
0 Comments