മഞ്ചേശ്വരം (www.eviosionnews.in): ട്രെയിനെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ റെയില്‍വെ ഗേറ്റില്‍ കുടുങ്ങിയ മിനിടെമ്പോ നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെത്തുടര്‍ന്നു നൊടിയിടക്കുള്ളില്‍ ട്രാക്കില്‍ നിന്നു പുറത്തേക്കു തള്ളിമാറ്റി.
ഇന്നു രാവിലെ ഹൊസങ്കടി ജംഗ്ഷന്‍ റെയില്‍വെ ഗേറ്റിലായിരുന്നു സംഭവം. 9.30വോടെ മംഗളൂരുവിലേയ്ക്കുള്ള ട്രെയിനിനു പോകാനായി ഗേറ്റടച്ചത്. എന്നാല്‍ തിടുക്കത്തില്‍ ഗേറ്റിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഫര്‍ണ്ണീച്ചറുകളുമായി പോവുകയായിരുന്ന മിനി ടെമ്പോ ഗേറ്റിനുള്ളിലാവുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഇടപെട്ട് ബലം പ്രയോഗിച്ച് അപകട സ്ഥിതി ഒഴിവാക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനു അഞ്ചുനിമിഷം വൈകിയിരുന്നെങ്കില്‍ അത് വലിയ ദുരന്തത്തിന് വഴി വെച്ചേനേ, നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ ഡ്രൈവര്‍മാരും റെയില്‍വെ അധികൃതരും പ്രകീര്‍ത്തിച്ചു. സംഭവ സമയത്ത് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.
keywords:kasaragod-hosangadi-railway-gate-mini-tempo-stuck-cut
Post a Comment
0 Comments