മേല്‍പറമ്പ് (www.evisionnews.in): സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക- മംഗലാപുരം സംയുക്ത ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകം കേരളത്തിന് പുറത്തുള്ള സി.ബി.ഐയുടെ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. രണ്ടാമത് അന്വേഷണം വന്നപ്പോള്‍ പ്രതികള്‍ നിയമത്തിന് മുന്നില്‍ വരുമെന്ന് ആഗ്രഹിച്ചുവെങ്കിലും മരണം വീണ്ടും ആത്മഹത്യയാക്കി സി.ബിഐ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പരാതികള്‍ ഉണ്ടായിരുന്ന വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണമായോ തെളിവെടുപ്പ് നടത്താന്‍ സംഘം തയാറായില്ല. ഇത് തീര്‍ത്തും നിരാശാജനകമാണ്. കൊലപാതകത്തിന് പിന്നില്‍ ആരായിരുന്നാലും പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ശകതമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ഹമീദലി ഷംനാദ് സാഹിബ്, ഇ. അഹ്മദ് സാഹിബ്, സമസ്ത നേതാക്കളായ കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഹമീദ് കേളോട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോ ജിച്ചു. അബ്ബാസ് കൊളച്ചപ്പ്, ടി.ഡി ഹസന്‍ ബസരി, അസ്ലം കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, ഷാനവാസ് എം ബി. കാദര്‍ അലൂര്‍, അക്രം പള്ളിക്കര സംബന്ധിച്ചു.
Post a Comment
0 Comments