കൊച്ചി (www.evisionnews.in): പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ സുനിയുടെ കൂട്ടാളി വിജീഷും കോടതിയില്‍ കീഴടങ്ങാന്‍ എത്തുകയായിരുന്നു. ഇവര്‍ കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ മഫ്തിയില്‍ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.
പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജീഷും കോടതിക്കുള്ളില്‍ കയറി. വിവരം അറിഞ്ഞ പോലീസുകാര്‍ ഉടന്‍ തന്നെ കൂടുതല്‍ സംഘത്തെ വിളിച്ചുവരുത്തി കോടതിക്കുള്ളില്‍ നിന്നും പ്രതികളെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. അഭിഭാഷകരും കോടതി ജീവനക്കാരും നോക്കി നില്‍ക്കെ ബലപ്രയോഗത്തിലൂടെ ഇരുവരെയും പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കീഴടങ്ങാന്‍ എത്തിയത്.
keywords:kerala-kochi-ernakulam-acjm-court-pulsur-suni-police-arrest
Post a Comment
0 Comments