ചെന്നൈ:(www.evisionnews.in) വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ഇതിനു കളമൊരുക്കി അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്തു. തൊട്ടുപിന്നാലെ ഒ.പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗമാണ് ശശികലയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്.
ഒ.പനീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്. യോഗം ചേര്‍ന്ന് 20 മിനിറ്റിനുള്ളില്‍തന്നെ ശശികലയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. എട്ടിനോ ഒന്‍പതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഐക്യകണ്‌ഠേനയാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത് പനീര്‍സെല്‍വം പറഞ്ഞു.
Post a Comment
0 Comments