കാസര്‍കോട് (www.evisionnews.in): പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താനുള്ള ഇന്റര്‍വ്യൂ തടഞ്ഞു. ഡി.വൈ.എഫ്.ഐയും റാങ്ക്. ഹോള്‍ഡേര്‍സ് അസോസിയേഷനും സംയുക്തമായാണ് പ്രതിഷേധവുമായെത്തിയത്.
പൊതുമരാമത്തു വകുപ്പില്‍ തേര്‍ഡ് ഗ്രേഡ് തസ്തികയിലേക്കുളള നിയമനത്തിനു പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇതിനെ മറികടന്നുകൊണ്ടാണ് താല്‍ക്കാലിക നിയമനത്തിനു പൊതു മരാമത്ത് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (കെട്ടിടവിഭാഗം) രാഘവേന്ദ്ര മജേക്കാറിന്റെ ഓഫീസില്‍ ഇന്നു രാവിലെ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചത്. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത്, കെ സതീഷ്, പി ശിവപ്രസാദ്, റാങ്ക് ഹോള്‍ഡേര്‍സ് അസോ. ഭാരവാഹികളായ പി.എം ശ്രുതി, പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍വ്യൂ തടഞ്ഞത്.
Post a Comment
0 Comments